ഹരിയേട്ടാ ഞാൻ എത്ര നാളായി പറയുന്നു നമുക്ക് വീട് മാറി താമസിക്കാം എന്ന് ഈ തറവാട്ടു വീട്ടിൽ കിടന്ന് നരകിക്കാനാണോ നിങ്ങൾ എന്നെ ഇങ്ങോട്ട് കെട്ടി കൊണ്ടു വന്നത് ഞാൻ എത്രയൊക്കെ പഠിച്ചത് ഇവിടുത്തെ വേലക്കാരി ആകാൻ അല്ല കൊല്ലം രണ്ടായി ഈ നരകത്തിൽ നിന്ന് വന്ന കയറിയിട്ട് വൈകുന്നേരം ഹരി ജോലി കഴിഞ്ഞു വന്നതും അമൃത തുടങ്ങി എന്താ അമ്മ വന്നു കയറിയപ്പോഴേക്കും പരാതിയുടെ കെട്ടഴിച്ചു ഒരു ഗ്ലാസ് ചായയെങ്കിലും നല്ല ക്ഷീണം ഉണ്ട് അത് കേട്ടതും അവൾ മുഖം കനിപ്പിച്ചുകൊണ്ട് തന്നെ അടുക്കളയിലേക്ക് പോയി ഞാൻ പറഞ്ഞതിനെപ്പറ്റി ഹരിയേട്ടൻ എന്താ ഒന്നും പറയാത്തത്.