നാളെ കറങ്ങാൻ വരുമോ നീ നമുക്ക് ഒന്ന് മറൈൻഡ്രൈവിൽ പോയി വരാം വൈകുന്നേരം കോളേജ് കഴിഞ്ഞ് മഹേഷിന്റെ കൈയും പിടിച്ച് ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് അവൻ മീനയോട് അത് ചോദിച്ചത് നാളെ ശനിയാഴ്ചയല്ലേ ഞാൻ വീട്ടിൽ പോകണം എന്ന് വിചാരിച്ചിരിക്കുകയാണ് നമുക്ക് മറൈൻഡ്രൈവിൽ പിന്നീട് എപ്പോഴെങ്കിലും പോകാം മീനൊക്കെ അവന്റെ കൂടെ പുറത്തു.
കറങ്ങാൻ പോകാൻ മടി തോന്നി ഞാൻ എപ്പോ വിളിച്ചാലും എന്റെ കൂടെ എവിടേക്കും വരാൻ ഒരു താല്പര്യം ഇല്ലല്ലോ അവൻ പരിഭവിച്ചു വെറുതെ എന്തിനാ ഇപ്പോഴേ കറങ്ങുന്നത് എന്റെ പഠിത്തം പോലും കഴിഞ്ഞിട്ടില്ല കോളേജ് മുന്നിൽ വച്ച് കാണുന്നതും ഒരുമിച്ച് നടക്കുന്നതും തന്നെ പേടിച്ചു പേടിച്ചാണ് പരിചയമുള്ള ആരെങ്കിലും കണ്ടാൽ അന്നത്തോടെ നിൽക്കും എന്റെ പഠിപ്പ്.