പ്രിയ ടീച്ചറുടെ മൊബൈലിൽ തല്ലി പൊട്ടിച്ചതിന് വിനീഷാണ് മാഷേ ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ ഫസ്റ്റ് പിരീഡിൽ ടീച്ചർ അവനെ നല്ലവണ്ണം പള്ള് പറഞ്ഞായിരുന്നു അതിന്റെ ചുരുക്കാണ് അവനെ ഇപ്പോഴത്തെ പിള്ളേരെ നമുക്കൊന്ന് വഴക്ക് പറയാനും പറ്റാത്ത സ്ഥിതിയാണ് മാഷേ കണ്ടില്ലേ കഴിഞ്ഞ ദിവസം ഒരു അധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത് .
ഹെഡ്മാഷിന്റെ മുറിയിൽ സാക്ഷി പറയാൻ എത്തിയ ശാരദ ടീച്ചർ പറഞ്ഞത് വിനീഷിന്റെ അച്ഛൻ വാസുവും കാര്യങ്ങളൊക്കെ കേട്ടല്ലോ ഹോംവർക്ക് ചെയ്യാത്തതിനും ക്ലാസിൽ ശ്രദ്ധിക്കാത്തതിനും ഒക്കെയാണ് പ്രിയ ടീച്ചറെ രാവിലെ അയാളെ ശകാരിച്ചത്.