നീ നാളെ നാട്ടിൽ എത്തുന്ന കാര്യം മഞ്ജുവിനോട് പറയണ്ടേ സുധിയുടെ സുഹൃത്ത് മഹി അവനോട് ചോദിച്ചു വേണ്ടത് ഞാൻ വരുന്നത് അവൾ അറിയണ്ട സുധിക്ക് ഇത്തവണ താൻ വരുന്ന കാര്യം ഭാര്യയെ അറിയിക്കാതെ വരാനായിരുന്നു ആഗ്രഹം അതെന്താണ് രണ്ടുവർഷത്തിനുശേഷം അല്ലേ വരുന്നത് നീ വരുന്നുണ്ടെന്ന് അറിഞ്ഞാൽ മഞ്ജുവിനെ ഒത്തിരി സന്തോഷം ആകില്ലേ നിനക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവെച്ച അവൾ കാത്തിരിക്കുന്നു വേണമെങ്കിൽ എയർപോർട്ടിൽ കൂട്ടുവാനും വരാം എല്ലാ തവണയും ഇത് പതിവുള്ളതല്ലേ അതുകൊണ്ട് ഇത്തവണ മഞ്ജുവിനെ ഒരു സഹസ് ആയിക്കോട്ടെ.