നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭർത്താവ് ഗൾഫിലേക്ക് പോയതിന്റെ അടുത്താഴ്ച തന്നെയും അവളെ തേടി ആ ചുവപ്പ് ദിനങ്ങൾ എത്തിയിരുന്നു വല്ലാത്ത വയറുവേദന ഏഴാം ക്ലാസിൽ നിന്ന് ഋതുമതി ആയതിനുശേഷം തുടങ്ങിയ വയറുവേദനയാണ് ഇതുവരെ അതിനൊരു കുറവുമില്ല ഇത്തവണയും.
അങ്ങനെ തന്നെയും ഭർത്താവിന്റെ അമ്മയോട് തനിക്കും പിരീഡ്സ് ആണെന്ന് പറഞ്ഞപ്പോൾ ദേഷ്യത്തോടെ പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടു ഇതിപ്പോൾ കല്യാണം കഴിഞ്ഞിട്ട് മൂന്നാമത്തെ തവണ അവൻ ലീവിന് വരുന്നത് ഇപ്പോഴും വിശേഷമൊന്നുമില്ല എന്ന് പറഞ്ഞാൽ ഇനി വല്ല മച്ചിയോ മറ്റോ ആണോ എന്തോ പ്രതീക്ഷിച്ചതായിരുന്നു എങ്കിലും കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം.