നമസ്കാരം നിഷ്കളങ്ക ഭക്തിയോടെ ഉള്ളൂ തുറന്നു വിളിക്കുന്നവർക്ക് എന്നും വെളിപ്പുറത്താണ് ഗുരുവായൂരപ്പൻ ആ വിളി കേൾക്കാൻ കണ്ണൻ എന്നും കാതോർത്തിരിക്കുകയാണ് കണ്ണന്റെ അത്ഭുതലീലകൾക്ക് ഇന്നും കുറവില്ല ഗുരുവായൂര് അമ്പലത്തിലെ ശ്രീകോവിലിൽ പുറം ചുവരിൽ താമരയിൽ ഇരിക്കുന്ന കണ്ണന്റെ ഒരു ചിത്രം ഉണ്ട് പലർക്കും അറിയില്ലെങ്കിലും താമര കണ്ണന്റെ ഈ ചിത്രം ഒരു അത്ഭുതമാണ് അതിന് പിന്നിലുള്ള അത്ഭുതപ്പെടുത്തുന്ന കഥ എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാം .
വില്ലമംഗലം സ്വാമിയാര്ക്ക് ഗുരുവായൂരപ്പൻ പ്രത്യക്ഷനാണല്ലോ ഒരു ദിവസം രാത്രിയും അദ്ദേഹം കണ്ണനെ ഓരോ ഭാവത്തിലും രൂപത്തിലും ഒക്കെ സ്തുതിക്കുവാൻ തുടങ്ങി ഏതേതു രൂപത്തിൽ സ്മരിക്കുന്നുവോ ആ രൂപങ്ങളിൽ കണ്ണൻ സ്വാമിയാർക്ക് ദർശനം കൊടുത്തു കൊണ്ടിരുന്നു സ്വാമിയാർ താമരയിൽ ഇരിക്കുന്ന കണ്ണനായി സ്തുതിക്കുവാൻ തുടങ്ങി സ്തുതി കഴിഞ്ഞതും സ്വാമിയാർ കണ്ണനെയും നീട്ടി വിളിച്ചു താമരക്കണ്ണാ എന്ന് കണ്ണൻ താമരയിൽ തൃക്കൈ വെണ്ണ യോടു കൂടി ഇരിക്കുന്ന ദർശനം നൽകി കളി തുടർന്നു .
രാവിലെയായി തിരുനട തുറക്കുവാൻ സമയമായി കണ്ണൻ നോക്കിയപ്പോൾ മേൽശാന്തി അതാ വരുന്നു എങ്ങനെയെങ്കിലും ശ്രീകോവിലിന്റെ ഉള്ളിൽ കടക്കണമല്ലോ കണ്ണൻ അമ്പലത്തിലേക്ക് ഓടി പിന്നാലെ സ്വാമിയാരും അപ്പോഴേക്കും മേൽശാന്തി എത്തി ഉള്ളിലോട്ടു കയറുവാൻ നോക്കിയപ്പോൾ വാതിൽ താക്കോലിട്ട് തുറക്കാൻ പോകുന്ന മേൽശാന്തിയെ ആണ് കണ്ടത്.
അദ്ദേഹം വാതിൽ തുറക്കുന്നതിന് മുൻപ് ഉള്ളിൽ കയറണമെന്ന് കരുതിയ കണ്ണൻ വടക്കേ ചുമരിലൂടെ അതായത് മണിക്കിണർ എന്ന സമീപമുള്ള ചുമരിലൂടെ ഉള്ളിൽ കയറി ആ സമയത്ത് താമരപ്പൂവിൽ ഇരിക്കുന്ന ബാലരൂപത്തിൽ ആയിരുന്നു കണ്ണൻ ആ രൂപത്തിൽ കണ്ണൻ ആ ചുമരിൽ പതിഞ്ഞാണ് ഉള്ളിൽ പ്രവേശിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.