ഒരു പെങ്ങളെ പോലെ കാണണം, എനിക്കൊരു നല്ല ഭാവി വന്നതിൽ സച്ചിയേട്ടൻ സന്തോഷിക്കണമെന്നും പറഞ്ഞപ്പോൾ

മോനെ വല്യമ്മ വന്നിട്ടുണ്ട് അമ്മ സന്തോഷത്തോടെ വന്നു പറഞ്ഞു എന്നെയും കൊണ്ട് ഉമ്മറത്തേക്ക് ചെന്നപ്പോൾ വലിയ ആളെ പോലെ അവിടെ ഇരിക്കുന്നുണ്ട് ഞാൻ നിന്നെ കാണാൻ വന്നത് നിന്റെയും അമ്മുവിന്റെയും കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കാൻ ആണ് അത് കേട്ടതും പുച്ഛത്തോടെ ഒന്ന് ചിരിച്ചു എന്റെയും അമ്മുവിന്റെയും എന്തുകാര്യം ഞാൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല.

എന്ന് അമ്മാവന്റെ മുഖം കാണുമ്പോൾ തന്നെ അറിയാമായിരുന്നു എന്ത് കാര്യം എന്ന് നിങ്ങളുടെ വിവാഹം അത് തന്നെ അതെ അനിഷ്ടത്തോടെയാണ് അമ്മാവൻ അത്രയും പറഞ്ഞത് ഞാൻ സ്നേഹിച്ചത് അമ്മുവിനെ അല്ലല്ലോ മാളുവിനെ അല്ലേ പിന്നെ എന്തിനാണ് ഞാൻ അമ്മുവിനെ വിവാഹം കഴിക്കുന്നത്.