നമ്മൾ ഡോക്ടറെ കാണാൻ പോകുമ്പോൾ രോഗനിർണയത്തിന്റെ ഭാഗമായി രക്തം പരിശോധിക്കാറുണ്ട് എന്നാൽ ഒരു സാധാരണ രക്ത പരിശോധനയ്ക്കും നമ്മുടെ ആയുസ്സും ആരോഗ്യവും പ്രവചിക്കാൻ കഴിയും എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ഒരു പുതിയ പടം അതാണ് പറയുന്നത് ശാസ്ത്രലോകം വളരെ ആകാംക്ഷയോടെയാണ് ഈ പഠനത്തെ കാണുന്നത് പ്രാവർത്തികമാകാൻ സാധിച്ചാൽ ഇത് ആരോഗ്യ രംഗത്ത് ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല.