ആനി രാവിലത്തെ കുർബാനയ്ക്ക് പള്ളിയിലേക്ക് ഇറങ്ങി ഇന്ന് അവൾ ഒറ്റയ്ക്കാണ് എന്നും കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടാകാറുണ്ട് ഇന്ന് അപ്പനെ വലിവ് കൂടിയിട്ടുണ്ട് അമ്മച്ചി ചൂട് കട്ടൻകാപ്പി കുടിക്കാൻ കൊടുത്ത അപ്പച്ചന്റെ നെഞ്ച് തടവി കൊടുത്തു ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ അപ്പൻ കേൾക്കില്ല വെയിൽ ഉദിക്കുമ്പോഴെല്ലാം ശരിയാകും.
എന്ന് പറയുന്നത് കേട്ട് അപ്പനെ ആശുപത്രി പേടിയാണ് അപ്പന്റെ ഈ അവസ്ഥയിൽ അഡ്മിറ്റ് ആകും എന്ന് പേടി പള്ളിയിലേക്കുള്ള വഴി വിജനമാണ് വഴിയിൽ ആകെയുള്ളത് ഹരിയേട്ടന്റെ ചായക്കടയാണ് നാട്ടിലെ എല്ലാവരുടെയും സഹായിയാണ് ഹരിയേട്ടൻ.