എന്റെ മോളെ ഈ ആനക്കാരെയും ജോലിക്കാരെയും വിശ്വസിക്കാൻ പറ്റില്ല എന്നൊരു ചൊല്ലു തന്നെയുണ്ട് നമ്മുടെ നാട്ടിലെ നമുക്കിത് വേണോ മോളെയും മോളും ഒന്നുകൂടി ആലോചിച്ചു നോക്കുക എന്നിട്ടു മതി കല്യാണത്തിന് സമ്മതം പറയൽ ഗോപികയെ തന്നോട് ചേർത്തുനിർത്തിയത് പറയുമ്പോൾ സരസ്വതി അമ്മയ്ക്ക് അവൾ തന്നെ മകൾ തന്നെയായിരുന്നു അതെന്താ സരസമേ .
അങ്ങനെ പറയുന്നത് ആനക്കാരെയും ലോറിക്കാരെയും വിശ്വസിക്കാൻ കൊള്ളൂല എന്ന് അവരെന്താ മനുഷ്യരല്ലേ ചോദ്യം ചോദിച്ചിട്ട് ഉത്തരം അറിയാൻ ഒരു കൊച്ചു കുഞ്ഞിനെ ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി സരസ്വതി ലോകത്തിന്റെ കാപട്യങ്ങളൊന്നും അറിയാതെ മഠത്തിന്റെ സുരക്ഷിക്കുള്ള ഓർമ്മവച്ച നാൾ മുതൽ ജീവിക്കുന്ന ഒരു അനാഥ പെൺകുട്ടി.