കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ ആചാരങ്ങളും ഐതിഹ്യവും!

നമസ്കാരം കർണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണിക നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ആദി പരാശക്തിയാണ് മൂകാംബിക ദേവി എന്നാണ് വിശ്വാസം മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്യമാണ് മൂകാംബിക പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് മൂകാംബിക എന്ന സങ്കൽപ്പവും ഉണ്ട് .

   

ത്രിമൂർത്തികളുടെ സാന്നിധ്യം ക്ഷേത്രത്തിലുണ്ട് ശ്രീചക്ര പീഠത്തിൽ സ്വയം പൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ മുകളിൽ സ്വർണ രേഖയുള്ള ഈശ്വര ലിംഗം അതുവഴി രണ്ടായി പകുതിയിരിക്കുന്നു ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിധ്യവും മറുവശത്ത് ഭഗവതിയുടെ 3 രൂപങ്ങളുടെ സാന്നിധ്യവും കണക്കാക്കപ്പെടുന്നു ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയും ഉണ്ട് .

ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഹ സംഹാരിയായ കഷായം ഇവിടുത്തെ പ്രസാദമാണ് ഭഗവതി സാന്നിധ്യം കൊണ്ട് 108 ദുർഗ്ഗാലയങ്ങളിലും ശിവ സാന്നിധ്യം കൊണ്ട് 108 ശിവാലയങ്ങളിലും ഉൾപ്പെടുന്ന ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം പരമശിവൻ ഗണപതി സുബ്രഹ്മണ്യ സ്വാമി വീരഭദ്രൻ ഹനുമാൻ വിഷ്ണു ശ്രീകൃഷ്ണൻ നാഗ ദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ ക്ഷേത്രത്തിന് ചുറ്റിലുമായി 4 ഗണപതി വിഗ്രഹങ്ങളും ഉണ്ട്.

ക്ഷേത്രത്തിൽ സർപ്പത്തിന്റെ ഒരു രൂപമുണ്ട് ഈ രൂപത്തിൽ തൊട്ടു പ്രാർത്ഥിച്ചാൽ ഏതു ആഗ്രഹവും നിറവേറും എന്നാണ് വിശ്വാസം മീനമാസത്തിലെ കൊടിയേറ്റ ഉത്സവവും അശ്വനി മാസത്തിലെ ആദ്യ 9 നാൾ നീണ്ടുനിൽക്കുന്ന നവരാത്രി വിജയദശമി ഉത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *