വീട്ടിലേക്ക് വന്ന യാചകനെ കണ്ടു സ്തംഭിച്ചു പോയ പണക്കാരനായി യുവാവ്. പിന്നീട് സംഭവിച്ചത് കണ്ടോ?

ഇവൾ ഇതെവിടെ പോയി കിടക്കുന്നു ആരോ പുറത്ത് കിടന്ന് ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊന്നും വാതിൽ തുറന്നു കൂടെ മനുഷ്യനെ ഒന്നും മനസ്സമാധാനമായി കിടന്നുറങ്ങാൻ പോലും സമ്മതിക്കില്ല രാത്രി വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിനു പുറത്തു പോയതായിരുന്നു. നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോനോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്ന് ഉറക്കെ വിളിച്ചു .

   

.എടി ആരാ പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ ബെല്ലടിച്ചത് കേട്ടു ഒന്നുമില്ല ചേട്ടാ ഓരോ സഹായം ചോദിച്ചു വന്നതാണ് ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് ഒന്ന് നിൽക്കുവാൻ പറ മാറ്റിവെച്ചിരിക്കുന്ന പൈസയിൽ കുറച്ച് അവർക്ക് അങ്ങ് എടുത്തു കൊടുത്തേക്ക് ഞാനിതാ വരുന്നു. ചേട്ടൻ ഇത് എന്തിന്റെ കേടാണ് കള്ള കൂട്ടങ്ങൾ ഒരുപാട് ഇങ്ങനെ ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ഒക്കെ ആകും ഇങ്ങനെ ഇവിടെ ദാനധർമ്മം ഉണ്ടെന്നറിഞ്ഞ് വന്നതായിരിക്കും അവൾ വീണ്ടും പിറു പിറക്കുവാൻ തുടങ്ങി എനിക്ക് നല്ല ദേഷ്യം വന്നു ഇതിപ്പോ ഭർത്താവിനെവയ്യ എന്ന് പറഞ്ഞ് ഒരാൾ. കയ്യിലിരിക്കുന്ന മസാല പാക്കറ്റുകൾ വാങ്ങിവച്ചാൽ മതിയത്രെ എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ മസാല കച്ചവടക്കാരന്റെ വീട്ടിൽ വന്ന് മസാല വിക്കുന്നോ എന്ത് കഷ്ടമാണ്.

ഏതായാലും നീ എന്തെങ്കിലും കൊടുത്തു വിടൂ സാരമില്ല മുന്നിൽ വന്നു കൈ നീട്ടുന്നവൻ ആരായാലും അവരുടെ അവസ്ഥയെ നമ്മൾ അവരെ സഹായിക്കണം വെറുംകൈയുടെ ഒരിക്കലും അവരെ പറഞ്ഞു വിടരുത് ഓ പിന്നെ. പണച്ചാക്കായി ജനിച്ച അവൾക്ക് എല്ലാവരോടും പുച്ഛമാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല പട്ടിണി അനുഭവിച്ചവനെ അത് മനസ്സിലാകും അവൾ അവരുടെ കൈകളിൽ നിന്ന് രണ്ടു മസാല വാങ്ങി അവർ പോകുവാൻ ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത് പെട്ടെന്നാണ് ആ മുഖം ഞാൻ ശ്രദ്ധിച്ചത് വത്സല ചേച്ചി പേര് കേട്ടതും അവർ നിന്നു ചേച്ചിയുടെ ഇവിടെ മോനേതാ അവർക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന് ഞാൻ ഊഹിച്ചു ഞാനാ ചേച്ചി അപ്പു പെട്ടെന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു ഞാൻ ചേച്ചിയോട് അകത്തോട്ട് കയറി ഇരിക്കാൻ പറഞ്ഞു മനസ്സറിയാതെ പഴയ കാലത്തേക്ക് പോയി അച്ഛൻ മരിച്ചതിനുശേഷം അമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയത് മിക്കവാറും ദിവസങ്ങളിൽ വീട്ടിൽ അര പട്ടിണിയായിരുന്നു .

അന്ന് വീട്ടിൽ തീ പുകഞ്ഞിട്ടില്ലായിരുന്നു അമ്മ വയ്യാതെയായി കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു അനിയനും അനിയത്തിക്കും ഉള്ള കഞ്ഞി ഇന്നലെ വരെ ഞാൻ വച്ചുകൊടുത്തു ഇനിയൊരു തരി അരി ബാക്കിയില്ല. ഒരു പത്തു വയസ്സുകാരൻ ശ്രമിച്ചാൽ എത്ര സാധിക്കും പതിയെ പറ്റു കടയിലോട്ട് നടന്നു അവിടെ പോയിട്ട് ഒരു കോണിൽ നിന്നു കണ്ടിട്ടും അയാൾ കാണാത്ത ഭാവം നടിച്ചു ആൾക്കാരുകൾ ഓരോരുത്തരായി ഓരോ സാധനങ്ങൾ വാങ്ങി മടങ്ങി മുന്നോട്ട് ചെല്ലുവാൻ ഭയം തോന്നി അതിനപ്പുറം ആത്മാഭിമാനം വ്രണപ്പെടുന്നു എന്നോർത്തപ്പോൾ മനസ്സ് തേങ്ങി ആരുടെ മുന്നിലും കൈ നീട്ടുവാൻ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല ഇത് ഇപ്പോൾ അമ്മ അറിയാതെ വന്നതാണ് പാവത്തിനെ പണിക്കു പോകാനും കഴിഞ്ഞിട്ടില്ല ആശുപത്രിയിൽ പോകാനും പൈസയും ഇല്ല.

രണ്ടുദിവസം മുന്നേ വന്നപ്പോൾ തന്നെ അയാൾ മാന്യമായി കാര്യം പറഞ്ഞു പോയി നിന്റെ തള്ളയോട് പണം അടക്കാൻ പറയടാ ഞാനിവിടെ ധർമ്മ കട കടത്തുകയല്ല ബാക്കി പറ്റൊക്കെ പണം തന്നിട്ടു മതി എത്ര കെഞ്ചിയിട്ടും അയാൾ ഒന്നും തന്നില്ല കരഞ്ഞു കൊണ്ടാണ് അന്ന് മടങ്ങിയത് അതോർത്തപ്പോൾ തന്നെ മുന്നോട്ടു പോകുവാൻ പേടിയായി പക്ഷേ വിശക്കുന്ന കരയുന്ന എട്ടുവയസ്സുകാരനും ഏഴ് വയസ്സുകാരിയും വീട്ടിലുണ്ട് അവർക്ക് ഞാനേ ഉള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *