ദുർഗ്ഗാദേവിയെ കുറിച്ച് അറിയേണ്ടതെല്ലാം!

നമസ്കാരം ശാക്തേയ സമ്പ്രദായം അനുസരിച്ച് ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ശ്രീ ദുർഗ്ഗാദേവി ശൈവ വിശ്വാസം അനുസരിച്ച് ശ്രീ പരമശിവ പത്നിയായ ശ്രീപാർവ്വതിയുടെ പൂർണ്ണരൂപമാണ് ശ്രീദുർഗ്ഗ ദുർഗ്ഗാമാസുരനെ വധിക്കുവാൻ വേണ്ടി അവതാരം എടുത്തത് എന്ന് വിശ്വാസം ശ്രീ മഹിഷാസുര മർദിനിയായും ദേവിയെ ആരാധിക്കപ്പെടുന്നു .

   

സ്കന്ദപുരാണം അനുസരിച്ച് ശ്രീ പാർവതി ദേവിയാണ് മഹിഷാസുരനെയും വധിച്ചത് 16 കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും ശക്തിയുടെ പ്രതീകവുമായിട്ടാണ് ശ്രീദുർഗയെ കണക്കാക്കപ്പെടുന്നത് സർവ്വദേവതകളും ദുർഗയിൽ കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം ദുക്കനാശിനിയും ശ്രീദുർഗ്ഗാദേവിയെ ദേവി ഭാഗവതം പറയുന്നത് ശ്രീ മഹാകാളി ശ്രീമഹാലക്ഷ്മി ശ്രീ മഹാ സരസ്വതി എന്നീ മൂന്ന് പ്രധാന ഭാവങ്ങളും ദേവിക്കുണ്ട് .

കർമ്മം ചെയ്യുവാനുള്ള പ്രചോദനമായ ഇച്ഛാശക്തി ക്രിയാശക്തി ജ്ഞാന ശക്തി എന്നിവയുടെ പ്രതീകമായിട്ടാണ് ശ്രീ ഭഗവതിയുടെ മൂന്നു രൂപങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് നവരാത്രികാലത്ത് ഒമ്പത് ഭാവങ്ങളിൽ ശ്രീ ആദിശക്തിയെ ആരാധിക്കാറുണ്ട് ഇതാണ് ശ്രീ നവ ദുർഗ പിന്നെയും പത്തു രൂപങ്ങളിൽ ശ്രീ ഭഗവതിയെ താന്ത്രികൾ സങ്കൽപ്പിക്കാറുണ്ട് ഇവരാണ് ശ്രീ ദശ മഹാ വിദ്യമാർ വേറെയും ഏഴ് ഭാവങ്ങളിലും ദേവിയെയും ആരാധിക്കാറുണ്ട്.

ഇതാണ് ശ്രീ സപ്ത മാതാക്കൾ ദേവി മാഹാത്മ്യത്തിൽ ദുർഗയുടെ രൗദ്ര രൂപമായി ശ്രീഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു ശ്രീ മഹാമായ ശ്രീ പരാശക്തി ശ്രീ ഭുവനേശ്വരി ശ്രീ ജഗദംബ ശ്രീ ചണ്ഡിക ശ്രീ മുത്തുമാരി ശ്രീ അമ്മൻ ശ്രീകാളിക ശ്രീ അന്നപൂർണേശ്വരി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *