നാളെ ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് മോളെ ക്ലാസ് കഴിഞ്ഞു വന്ന മാളവിക എന്ന മാളുവിന്റെ അടുത്തുവന്ന അവളുടെ അമ്മ മല്ലിക പറഞ്ഞു ഇപ്പോഴേ എന്തിനാ അമ്മേ പെണ്ണ് കാണലും കല്യാണവും ഒക്കെ അച്ഛനോട് ഞാൻ ഇന്നലെ പറഞ്ഞതാണല്ലോ എനിക്ക് ഇപ്പോ കല്യാണം നോക്കണ്ട എന്ന് ഞാനും പറഞ്ഞത് നിനക്ക് താല്പര്യമില്ലാതെ നോക്കണ്ട എന്ന് അത്ര നിർബന്ധമാണെങ്കിൽ ഒരു വർഷം കൂടി കഴിഞ്ഞാൽ കോഴ്സ് കഴിയുമല്ലോ അപ്പോൾ നോക്കാം എന്ന് പറഞ്ഞപ്പോൾ നിന്റെ അച്ഛനെ പറ്റില്ല നിനക്ക് താഴെ ഒരു പെൺകൊച്ചു കൂടി ഉള്ളതുകൊണ്ട് എത്രയും പെട്ടെന്ന് നിന്നെ പറഞ്ഞു വിടാൻ അച്ഛൻ ശ്രമിക്കുന്നത്.